നീ ഒരുങ്ങുക നീ ഒരുങ്ങുക
നീ ഒരുങ്ങുക
നീ അതിവേഗം ഒരുങ്ങുക
1 ദൈവവേല ചെയ്യുവാനായ്
ദൈവകാര്യം നോക്കുവാനായ്
ദൈവശക്തി വെളിപ്പെടുത്താൻ
നീ അതിവേഗം ഒരുങ്ങുക
2 മായയാകും ഈ ലോകത്തിൽ
മായയാകും ജീവിതത്തിൽ
മാനസം ലയിപ്പിച്ചിടാതെ
നീ അതിവേഗം ഒരുങ്ങുക
3 ഘോഷിപ്പാൻ സുവാർത്തകളെ
ഓതുവാൻ നൽവാക്യങ്ങളെ
വീണ്ടെടുപ്പാൻ മാ പാപികളെ
നീ അതിവേഗം ഒരുങ്ങുക