തുടച്ചീടുകെൻ കണ്ണുനീർ
തുളയേറ്റ നിൻ കരത്താൽ
നിറച്ചീടുകെൻ മാനസം
അൻപുള്ള നിൻ സ്വരത്താൽ(2)
മറഞ്ഞീടുന്നാചിറകിൽ
ചാരിടുന്നാമാർവതിൽ(2)
പിരിയില്ല എന്നേശുവേ
ജീവാന്ത്യത്തോളമെന്നും(2)
1 നടത്തിയ വഴികളോർത്താൽ
നല്കീയ നന്മകൾക്കായി(2)
എന്തു ഞാൻ നല്കീടുമപ്പാ
നന്ദിയല്ലാതെശുവെ(2)
2 നിൻ മാർവിൻ ചൂടതിനാൽ
എൻ നിനവുകൾ പരിപാവനം(2)
നിൻ ജീവമൊഴികളതാൽ
എൻ ജീവൻ സുരക്ഷിതമാം(2)