1 പരിഹാരമുണ്ട് പ്രവാസിയെ
നിന്റെ പ്രശ്നങ്ങൾക്ക്(2)
ഉത്തരമുണ്ട് വിശ്വാസിയെ
നിന്റെ പ്രാർത്ഥനക്ക്(2)
കരുതുന്ന കർത്താവിൻ കരങ്ങൾ ഇന്നും
കുറുകി പോയിട്ടില്ലല്ലോ
കേൾക്കുന്ന കാതുകൾ ഇന്നുവരെയും
മന്ദമായിട്ടില്ലല്ലോ(2)
2 പതറിടല്ലേ തളർന്നിടല്ലേ
നിറച്ചിടും അവൻ പുതു കൃപകളാലെ(2)
ഇന്നേവരെ കാണാത്തതാം
വൻകാര്യം കാണിച്ചിടും(2);- കരുതുന്ന...
3 ഇന്നു നീ കാണും പർവ്വതങ്ങൾ
എന്നും നീ കാൺകയില്ല (2)
സമഭൂമിയാകും അതു വേഗത്തിൽ
കൃപയാൽ കൃപയാൽ തന്നെ (2);- കരുതുന്ന...