യേശുവിൻ സ്നേഹം രുചിച്ചറിഞ്ഞോർ തൻ
ഉള്ളം തുള്ളും സന്തോഷത്തോടെന്നും
അഭിഷേകത്തിൻ ശക്തി അനുഭവിച്ചോർ
പാടിടും ഹല്ലേലുയ്യാ
കൃപ ലഭിച്ചോർ പുകഴ്ത്തീടുക
കൃപ തന്ന വല്ലഭന്റെ നാമം
ജയ വീരനാം യേശുവേ
ഉണർവോടെ ആരാധിക്കാം
നീ വഹിച്ച ക്രൂശിനാലെൻ രക്ഷയും തന്നു
നിത്യ സ്നേഹത്താൽ വീണ്ടെടുപ്പും നൽകി
ലോകെ ഇപ്പോൾ കാണും കാഴ്ചകൾ
വേഗം മാഞ്ഞു പോകും നിശ്ചയം
മാഞ്ഞിടാത്ത അനുഗ്രഹങ്ങൾ
യേശു ഒരുക്കുന്നു എനിക്കായ്
ഭാഗ്യമേ ധന്യമീ ക്രിസ്തീയജീവിതം;- കൃപ...
വിശ്വാസത്താൽ പാടീടും ഞാൻ ആരാധിച്ചീടും
വാഗ്ദത്തങ്ങൾ പ്രാപിച്ചീടാൻ ഒരുക്കമായി
കുറവുകൾ വന്ന നേരത്തായ്
കൃപ ഏറെ പകർന്നു എന്നിൽ
തകർച്ചകൾ അനുഗ്രഹമായ്
ഒറ്റപ്പെടൽ ഉയർച്ചയുമായ്
ഭാഗ്യമേ ധന്യമീ ക്രിസ്തീയജീവിതം;- യേശുവിൻ...