Malayalam Christian Lyrics

This song has been viewed 295 times.
Innushassin prabhaye kanmaan krupa
ഇന്നുഷസ്സിൻ പ്രഭയെ കാൺമാൻ കൃപ തന്ന

ഇന്നുഷസ്സിൻ പ്രഭയെ കാൺമാൻ കൃപ തന്ന മഹോന്നതനേ
നന്ദിയോടെ അടിയൻ അനവധി വന്ദനം ചെയ്തിടുന്നേ

1 രാത്രിയിൽ മാസുഖമായ് അടിയനെ കാത്തു സൂക്ഷിച്ചതിനെ
ഓർത്തതി മോദമോടെ തിരുനാമം വാഴ്ത്തി പുകഴ്ത്തിടുന്നേ

2 രാവിലെ നിൻ മുഖത്തിൻ മാശോഭയാം ദിവ്യതേജസ്സു കണ്ടീ
രാവിലെ ഞാനധികം കൃതജ്ഞനായ് സേവ ചെയ്തീടുവാനായ്

3 നീതിയിൻ സൂര്യനേ നിൻ മനോഹര ജ്യോതിസ്സുകളതെന്റെ
ചേതസ്സിങ്കൽ കടന്നെന്നന്ധതമസ്സാകെ നീക്കിടേണമേ

4 ഇന്നു പകൽ മുഴുവൻ വെളിച്ചത്തിൽത്തന്നെ ജീവിച്ചിടുവാൻ
നിന്നുടെ ആത്മശക്തി അധികമായ് തന്നരുളീടേണമേ

5 ചിത്തകൗതുഹലത്തോടീ വാസരമെത്രയും ശക്തിമത്തായ്
കർത്തനെ ഞാൻ കഴിപ്പാൻ ആത്മീയമാം ശക്തി നൽകീടേണമേ

More Information on this song

This song was added by:Administrator on 18-09-2020
YouTube Videos for Song:Innushassin prabhaye kanmaan krupa

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page