യേശുവേ എന്റെ രക്ഷകാ
നിൻ ആത്മമാരി അയക്കണേ
നിൻ സ്നേഹവും നിൻ ശക്തിയും
നീ എന്നിൽ നിറച്ചീടണമേ
ദൈവത്തിൻ സമ്പൂർണ്ണതയും ക്രിസ്തുവിലല്ലോ
അവൻ ദേഹസ്വരൂപനായി മന്നിൽ വന്നല്ലോ
ദൈവത്തിൻ സമ്പൂർണ്ണതയും ക്രിസ്തുവിലല്ലോ
അതിൽ നമ്മൾ പൂർണ്ണരല്ലോ(2)
നമ്മൾ പൂർണ്ണർ ക്രിസ്തുവിങ്കൽ
നമ്മൾ പൂണ്ണരല്ലോ(2)
നിത്യജീവൻ ദൈവത്തിന്റെ ദാനമല്ലയോ
അത് ക്രിസ്തുവിൽ നമുക്കായവൻ ദാനം ചെയ്തല്ലോ
കൃപയാലത്രേ രക്ഷ വന്നു വിശ്വാസത്താലെ
അതിൽ നമ്മൾ പൂർണ്ണരായി(2)