Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 9442 times.
Oshana oshana Davidin sutane oshana

Oshana oshana Davidin sutane oshana

oshana davidin sutane
oshana oshana oshana
                        
parishuddhan parishuddhan paramashaktan
nirantaram thirunamam muzhangidunnu
karthavin namathil vannavane
athyunnadangalil oshana (oshana davidin..)
                        
malarum talirum malarnirayum
mannum vinnum niranjavane
manavamanasa malakattan
manujanay mahitattil pirannavane (oshana davidin..)
                        
avaniyil manujarkku mannavanay
akhilamam prapanchattilunnatanay
avasarkkumagatikkum asrayamay
nalamatil maruvunna param‌porule (osana davidin..)

 

 

ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ

ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ

ഓശാനാ ദാവീദിന്‍ സുതനേ
ഓശാന ഓശാന ഓശാനാ
                        
പരിശുദ്ധന്‍ പരിശുദ്ധന്‍ പരമശക്തന്‍
നിരന്തരം തിരുനാമം മുഴങ്ങിടുന്നു
കര്‍ത്താവിന്‍ നാമത്തില്‍ വന്നവനേ
അത്യുന്നതങ്ങളില്‍ ഓശാന (ഓശാനാ ദാവീദിന്‍..)
                        
മലരും തളിരും മലര്‍നിരയും
മണ്ണും വിണ്ണും നിറഞ്ഞവനേ
മാനവമാനസ മാലകറ്റാന്‍
മനുജനായ് മഹിതത്തില്‍ പിറന്നവനേ (ഓശാനാ ദാവീദിന്‍..)
                        
അവനിയില്‍ മനുജര്‍ക്കു മന്നവനായ്
അഖിലമാം പ്രപഞ്ചത്തിലുന്നതനായ്
അവശര്‍ക്കുമഗതിക്കുമാശ്രയമായ്
നലമതില്‍ മരുവുന്ന പരം‌പൊരുളേ (ഓശാനാ ദാവീദിന്‍..)

 

More Information on this song

This song was added by:Administrator on 16-01-2019