Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 634 times.
Nallidayan enne kaividillaa

nallidayan enne kaividillaa
onnilum en manam patharukilla

1 bharangkal vannium neramathil
yeshuvin padathil chernnu chennu
chollidum en dukha vedanakal
aashvasippichedum than mozikal;-

2 prathikulam anavadhi eeridunne
shathruvin kenikalil veezhathe
chuvadonnu veyippan krupa nalkuka
athinupari njaan chodikkunnilla;-

3 vishvasam kathu en oottam thikappan
viliyin viruthine prapichidan
shakthiyum krupaum nalkidane
nin sannidhi njaan ethum vare;-

നല്ലിടയൻ എന്നെ കൈവിടില്ല

നല്ലിടയൻ എന്നെ കൈവിടില്ല
ഒന്നിലും എൻ മനം പതറുകില്ല

1 ഭാരങ്ങൾ വന്നിടും നേരമതിൽ
യേശുവിൻ പാദത്തിൽ ചേർന്നു ചെന്നു
ചൊല്ലിടും എൻ ദുഃഖ വേദനകൾ
ആശ്വസിപ്പിച്ചീടും തൻ മൊഴികൾ;- നല്ലിട...

2 പ്രതികൂലം അനവധി ഏറിടുന്നേ
ശത്രുവിൻ കെണികളിൽ വീഴാതെ
ചുവടൊന്നു വെയ്പാൻ കൃപ നൽകുക
അതിനുപരി ഞാൻ ചോദിക്കുന്നില്ല;- നല്ലിട...

3 വിശ്വാസം കാത്തു എൻ ഓട്ടം തികപ്പാൻ
വിളിയിൻ വിരുതിനെ പ്രാപിച്ചിടാൻ
ശക്തിയും കൃപയും നൽകിടണേ
നിൻ സന്നിധി ഞാൻ എത്തും വരെ;- നല്ലിട...

More Information on this song

This song was added by:Administrator on 21-09-2020