Malayalam Christian Lyrics

User Rating

3.66666666666667 average based on 3 reviews.


5 star 1 votes
4 star 1 votes
2 star 1 votes

Rate this song

Add to favourites
Your Search History
ജീവനേ യേശുവേ
Jeevane Yeshuve
ഈ മൺകൂടാരമാം ഭവനം വിട്ടു ഞാൻ പറന്നുയരും
Ie mankoodaramam bhavanam
പ്രാർത്ഥന കേൾക്കുന്ന ദൈവം
Prarthana kelkkunna daivam
ഹാ എന്താനന്ദം ഹാ എന്തു മോദമേ
ha enthanandam ha enthu modame
ആട്ടിടയർ രാത്രികാലേ
Aattidayar raathrikaaley
ഭയം ലേശം വേണ്ടിനിയും മമ യേശു എൻ അഭയം
Bhayam lesham vendiniyum mama
എൻ പ്രിയാ നിൻ വൻകരം എന്നെ താങ്ങി
En priya nin vankaram ene thangi
വഴിയില്ലെങ്കിൽ പുതുവഴി ഒരുറുകും
Vazhiyillenkil puthuvazhi orurukum
എൻ പ്രിയ രക്ഷകനെ നിന്നെ കാണ്മാൻ
En priya rakshakane ninne kanman
അനുഗമിച്ചിടും ഞാനെൻ പരനെ
Anugamichidum njaanen parane
എത്ര ശുഭം എത്ര മോഹനം സോദരരൊത്തു
Ethra shubham ethra mohanam sodararothu
നിസ്സാരമാം നിസ്സാരമാം നീറും ദുഃഖങ്ങൾ
Nisaaramaam nissaaramaam neerum
ആഴമാം സ്നേഹം പകർന്നെന്നെ സ്നേഹിക്കും
Aazhamaam sneham pakarnnenne
പ്രിയനേ നിൻ സാന്നിധ്യ മറവിൽ
Priyane nin saanidhyamaravil

Add Content...

This song has been viewed 838 times.
En yeshu enikkay karuthidumpol
എൻയേശു എനിക്കായ് കരുതിടുമ്പോൾ

എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ
എനിക്കൊരു കുറവുമില്ലെൻ മനമേ

1 പാപികളിൽ പരമൻപു കലർന്നവൻ 
പാരിതിൽ മനുസുതനായ് വന്നവൻ
ജീവനെത്തന്നവൻ ചാവിനെ വെന്നവൻ
ജീവനിലുയിർത്തവൻ വൈരിയെ തകർത്തവൻ

2 കൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ 
കൂടെയുണ്ടിനിയവനെന്നരികിൽ 
കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കും
കൈവിടാതൊടുവോളം നൽവഴിയിൽ നടത്തും

3 സങ്കടത്തിൽ സഖിയും സർവ്വ സഹായിയും 
സദ്ഗുരുനാഥനും നായകനും
എൻജീവയപ്പവുമൻപെഴുമപ്പനും
സർവ്വവുമെനിക്കവൻ സങ്കടമില്ലിനി

4 വാനവും ഭൂമിയുമാകൃതി ചെയ്തവൻ 
താനെനിക്കാശ്രയം ഭയമെന്തിന്നായ്?
വയലിലെ താമര വളരുവതില്ലയോ
വാനിലെപ്പറവകൾ പുലരുവതില്ലയോ

5 പിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും 
മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടും
പരമവിളിയുടെ ഫലമെഴും വിരുതിനെ
ക്കരുതിയെൻ ലാക്കിനെ നോക്കി ഞാനോടുമേ

More Information on this song

This song was added by:Administrator on 17-09-2020