Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 251 times.
Nin sannidhyathaal enne pothinjeeduka

Nin sannidhyathaal enne pothinjeeduka
Ninnil njaan puthu shrushdiyaay maariduvaan
ennil yeshuvine lokam kandiduvaan
Thirukrupayaal enne nirakkename

nathhaa neeyen ohariyayidunnu
nathhaa neeyen santhoshamayidunnu
kashdakalathilum nalla thunayaayi nee
ente shashvatha parichayum nee yeshuve

1 Oro nimishavum njaan ninte thanalil nilppan
nin paadathil irippaan
en jeevane njaan arppichedunnithaa
thiruhitham pol ni vazhikalil nadanneduvaan;-

2 Ninte oru sparshanam enne mattedume
ninte oru svanthanam ennil balamekume
ninte abhishekam ennil peyathiranguvaan
thiru sanniddhyathal nathhaa niracheduka enne;-

നിൻ സാന്നിധ്യത്താൽ എന്നെ പൊതിഞ്ഞീടുക

നിൻ സാന്നിധ്യത്താൽ എന്നെ പൊതിഞ്ഞീടുക
നിന്നിൽ ഞാൻ പുതു സൃഷ്ടിയായ് മാറിടുവാൻ
എന്നിൽ യേശുവിനെ ലോകം കണ്ടിടുവാൻ
തിരുകൃപയാൽ എന്നെ നിറക്കേണമേ

നാഥാ നീയെൻ ഓഹരിയായിടുന്നു
നാഥാ നീയെൻ സന്തോഷമായിടുന്നു
കഷ്ടകാലത്തിലും നല്ല തുണയായി നീ
എന്റെ ശാശ്വത പരിചയും നീ യേശുവേ

1 ഓരോ നിമിഷവും ഞാൻ നിന്റെ തണലിൽ നിൽപ്പാൻ
നിൻ പാദത്തിൽ ഇരിപ്പാൻ
എൻ ജീവനെ ഞാൻ അർപ്പിച്ചീടുന്നിതാ
തിരുഹിതം പോൽ നിൻ വഴികളിൽ നടന്നീടുവാൻ;-

2 നിന്റെ ഒരു സ്പർശനം എന്നെ മാറ്റീടുമേ
നിന്റെ ഒരു സ്വാന്തനം എന്നിൽ ബലമേകുമേ
നിന്റെ അഭിഷേകം എന്നിൽ പെയ്തിറങ്ങുവാൻ
തിരുസാന്നിദ്ധ്യത്താൽ നാഥാ നിറച്ചീടുക എന്നെ;-

More Information on this song

This song was added by:Administrator on 21-09-2020