Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 660 times.
enno chumannu pokunnu kurisumaram

enno chumannu pokunnu kurisumaram
enno chumannu pokunnu

enno chumannu pokunninnikanalil ninde
angam muzhuvan talarnnayyo en yesunatha (enno..)

papikalale vannabharachumado idu
deva nin tholilettu vevalpedun nadum nee (enno..)

bharam vahippanetumkayam balamillate
param parisramappett ayasathodukude (enno..)

kaikal talarnnum irukankal irundum ninde
meykanti vadi ettam navu varandum ayyo (enno..)

kastami drohikalal kastappettadu kandal
pottum manam en dosamkude etuttunkondu (enno..)

nasavinasana sarvvesa yesuve ninde
dasar nasam olivani cumadum eduthu (enno..)

എങ്ങോ ചുമന്നു പോകുന്നു? കുരിശുമരം

എങ്ങോ ചുമന്നു പോകുന്നു? കുരിശുമരം
എങ്ങോ ചുമന്നു പോകുന്നു?
                                    
എങ്ങോ ചുമന്നുപോകു-ന്നിങ്ങീകാനലില്‍ നിന്‍റെ
അംഗം മുഴുവന്‍ തള-ര്‍ന്നയ്യോ എന്‍ യേശുനാഥാ (എങ്ങോ..)
                                    
പാപികളാലെ വന്ന-ഭാരച്ചുമടോ ഇതു
ദേവാ നിന്‍ തോളിലേറ്റു-വേവല്പെടുന്നതും നീ (എങ്ങോ..)
                                    
ഭാരം വഹിപ്പാനേതും-കായം ബലമില്ലാതെ
പാരം പരിശ്രമപ്പെ-ട്ടായാസത്തോടുകൂടെ (എങ്ങോ..)
                                    
കൈകാല്‍ തളര്‍ന്നും ഇരു-കണ്‍കള്‍ ഇരുണ്ടും നിന്‍റെ
മെയ്കാന്തി വാടി ഏറ്റം-നാവു വരണ്ടും അയ്യോ (എങ്ങോ..)
                                    
കഷ്ടമീ ദ്രോഹികളാല്‍-കഷ്ടപ്പെട്ടതു കണ്ടാല്‍
പൊട്ടും മനം എന്‍ ദോഷം-കൂടെ എടുത്തുംകൊണ്ടു (എങ്ങോ..)
                                    
നാശവിനാശനാ സ-ര്‍വ്വേശാ യേശുവേ നിന്‍റെ
ദാസര്‍ നാശം ഒഴിവാന്‍-ഈ ചുമടും എടുത്തു (എങ്ങോ..)

 

More Information on this song

This song was added by:Administrator on 31-05-2018