Malayalam Christian Lyrics

This song has been viewed 347 times.
Kalamathin anthyathodauthirikkayaal
കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽ

കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽ
കാണ്മതെല്ലാം മായയെന്നുറച്ചിടുന്നു ഞാൻ
കാന്തനെ വരവിനെത്ര  താമസം വിഭോ
കാത്തുകാത്തു പാരിതിൽ ഞാൻ പാർത്തിടുന്നഹോ

\ജാതിജാതിയോടു പോരിന്നായുദ്ധങ്ങളാൽ
രാജ്യം രാജ്യത്തോടെതിർത്തു ക്രൂദ്ധിച്ചീടുന്നു
കാന്തനെ നിൻ വരവിനെത്ര കാത്തിടേണം ഞാൻ
വന്നു കാണ്മാൻ ആശയേറികാത്തിടുന്നു ഞാൻ-കാലമതി....

ക്ഷാമവും ഭൂകമ്പങ്ങളും വർധിച്ചീടുന്നേ
രോഗങ്ങളും പീഡകളും  ഏറിടുന്നല്ലോ
കാന്തൻ തൻ വരവിൻ ലക്ഷ്യം  എങ്ങും കാണുന്നെ
വേഗം വന്നെൻ ആശ തീർത്തു ചേർത്തുകൊള്ളണേ-കാലമതി....

കാഹളത്തിൻ നാദമെന്റെ കാതിൽ കേൾക്കാറായി
മധ്യവാനിൽ ദൂതരൊത്തു കാന്തൻ വരാറായി
കാത്തിരിക്കും  ശുദ്ധരെ താൻ ചേർത്തുകൊള്ളാറായി
തേജസ്സറും പൊൻമുഖത്തെ മുത്തം ചെയ്യാറായി-കാലമതി....

More Information on this song

This song was added by:Administrator on 18-09-2020
YouTube Videos for Song:Kalamathin anthyathodauthirikkayaal

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page