Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 520 times.
Snehichu daivam enne snehichu
സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു

സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു ദൈവം എന്നെ 
സ്നേഹിച്ചു ദൈവം തൻപുത്രനെയും നൽകി ബലിയാകുവാൻ

1 ആദ്യമവൻ സ്നേഹിച്ചെന്നെ ആദിയുഗങ്ങൾക്കു മുന്നേ 
ആകയാൽ തന്നെ സ്നേഹിച്ചു ഞാനും സന്തോഷ സമ്പൂർണ്ണനായ്

2 പാപിയായ് പാരിൽ പിറന്നു പാപവഴിയിൽ നടന്നു 
പാതകനായോരെന്നെയും ദൈവം സ്നേഹിച്ചതാണത്ഭുതം 

3 മറ്റാരും തേടി വന്നില്ല മറ്റാരും ജീവൻ തന്നില്ല 
ഉറ്റസുഹൃത്തായൂഴിയിലിന്നെന്നേശുവൊരാൾ മാത്രമാം

4 അഴലേറും വേളയിൽ തന്റെ കഴലിൽ ഞാനാശ്രയം തേടും 
ചുഴലിയിലാഴിത്തിരമേൽ നടന്നെന്നരികിൽ വരും രക്ഷകൻ

More Information on this song

This song was added by:Administrator on 24-09-2020