1 യേശുവേ നീ മാത്രം മതി
എന്റെ ആവശ്യങ്ങൾ അറിയാൻ 2
തിരു ഹിതം പോൽ- എന്നെ നടത്തണമെ
എൻ ജിവനെ കാക്കേണമേ 2
ആരാധന യേശുവിന്
ആരാധന മഹോന്നതന്
ആരാധന യേശുവിന്
ആരാധന കർത്താവിന്
2 എന്നെ നടത്തിയ-വഴികൾ ഓർത്താൽ
എന്നെ കരുതിയ-വിധങ്ങൾ ഓർത്താൽ. 2
തൻ ജീവനെ തന്നവനെ
എന്നാത്മ സ്നേഹിതനെ 2;- ആരാധനാ...
3 നിൻ സ്നേഹം മാത്രം മതി
വേറെ ഒന്നും വേണ്ടെനിക്ക് 2
നീ ചെയ്ത നന്മകൾ ഓർത്താൽ
എങ്ങനെ സ്തുതിക്കാതിരിക്കും 2;- ആരാധനാ...
4 യേശുവേ നീ മാത്രം മതി
എന്റെ ആവശ്യങ്ങൾ അറിയാൻ 2
തീരു ഹിതം പോൽ എന്നെ നടത്തണമെ
എൻ ജിവനെ കാക്കേണമേ 2;- ആരാധനാ...