ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
1 ഇരുളതിൻ ഭയമോ പകലിൻ പോരാട്ടമോ
ഒന്നും നിന്നെയൊരുനാളുമേശുകില്ല
തകർത്തിടാൻ ശത്രു നിന്നെ ചുറ്റിവളയും
നിന്നോടടുത്തിടാൻ ദൈവം സമ്മതിക്കുകയില്ല;- ഹല്ലേലുയ്യാ
2 കെരീത്തു വറ്റിടട്ടെ സാരെഫാത്തും മാറട്ടെ
ഏലിയാവിൻ ദൈവം നിന്നെപ്പോറ്റിപ്പുലർത്തും
ചൂരച്ചെടിത്തണലിൽ ഉറങ്ങേൺടി വന്നാലും
സ്വർഗ്ഗീയ ഭോജനവുമായ് തട്ടിയുണർത്തും;- ഹല്ലേലുയ്യാ
3 സിംഹത്തിൻ കുഴിയിൽ നീ അകപ്പെട്ടെന്നാകിലും
നിനക്കൊരു കേടും ഭവിക്കയില്ല
സിംഹത്തിൻ വായടച്ചു നിൻ പ്രാണനെ രക്ഷിക്കും
ലോകത്തിൻ മുമ്പിൽ നിന്നെ മാനിച്ചുയർത്തും;- ഹല്ലേലുയ്യാ
4 ബാബേൽ തീച്ചൂളയിൽ നീ എറിയപ്പെട്ടാലും
അവിടെയും നിൻ നാഥൻ ഇറങ്ങിവരും
തീച്ചൂളയിൻ ശക്തിയോ ഏഴു മടങ്ങായാലും
തീയിൻ ബലം കെടുത്തുന്നോൻ കൂടെയുണ്ടല്ലോ;- ഹല്ലേലുയ്യാ