Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 472 times.
Ie lokathin anurupamakathe

ie lokathin anurupamakathe
nanmayum prasadavum(2)
purnnathayumulla daivahithaminnathenne
thirichariyendathinne
manassu puthukkedam... rupantharam prapikkam

1 bhavikkendathinu methe bhavichuyarathe
vishvasathin alavukal daivam pangkittathupole(2)
subodhamakum vannam athu prapikkenam
nirmmalamam snehathal thinmaye jayichedam... 
namukku thinmaye jayichedaam;- ie loka...

2 aathmavil jvalikkunnoray aaradhichedam
prathyashayin uravidamam kristheshunathane(2)
jeevanum vishudhiyum yagamay samarppikkam
maname thinmaye jayichedam;- ie loka...

ഈ ലോകത്തിൻ അനുരൂപമാകാതെ

ഈ ലോകത്തിൻ അനുരൂപമാകാതെ
നന്മയും പ്രസാദവും(2)
പൂർണ്ണതയുമുള്ള ദൈവഹിതമിന്നതെന്ന്
തിരിച്ചറിയേണ്ടതിന്ന്
മനസ്സു പുതുക്കീടാം... രൂപാന്തരം പ്രാപിക്കാം

1 ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ
വിശ്വാസത്തിൻ അളവുകൾ ദൈവം പങ്കിട്ടതുപോലെ(2)
സുബോധമാകും വണ്ണം അതു പ്രാപിക്കേണം
നിർമ്മലമാം സ്നേഹത്താൽ തിന്മയെ ജയിച്ചീടാം... 
നമുക്കു തിന്മയെ ജയിച്ചീടാം;- ഈ ലോക...

2 ആത്മാവിൽ ജ്വലിക്കുന്നോരായ് ആരാധിച്ചീടാം
പ്രത്യാശയിൻ ഉറവിടമാം ക്രിസ്തേശുനാഥന്(2)
ജീവനും വിശുദ്ധിയും യാഗമായ് സമർപ്പിക്കാം
മനമേ തിന്മയെ ജയിച്ചീടാം;- ഈ ലോക...

 

More Information on this song

This song was added by:Administrator on 18-09-2020