എത്ര നല്ലവൻ യേശു
എത്ര വല്ലഭൻ യേശു
എല്ലാർക്കും നല്ലവൻ എപ്പോഴും നല്ലവൻ
എല്ലാറ്റിലും നല്ലവൻ
1 എന്നെന്റെ യാത്ര തീരും
അന്നെന്റെ വീട്ടിൽ ചേരും
ഇന്നിന്റെ നഷ്ട്ടമെല്ലാം അന്നെന്റെ ലാഭമകും
പ്രാണ പ്രിയനെ കാണുമ്പോൾ;-
2 ആരെന്നെ കൈവിട്ടാലും
എന്തെല്ലാം നേരിട്ടാലും
ആരു വെറുത്തന്നാലും ആരു മറന്നെന്നാലും
എല്ലാം നന്മയ്ക്കായി മാറിടും;-
3 ലൗകീക സൗഭാഗ്യങ്ങൾ
ഭൗതീക സന്തോഷങ്ങൾ
എല്ലാം നശ്വരമെന്ന് നന്നായ് അറിയുന്നവർക്കേശു
എത്രയോ നല്ലവൻ;-