1 യേശുവേ നിൻ സ്നേഹം
ക്രൂശിലെ നിൻ ത്യാഗം
വർണ്ണിച്ചീടാൻ എൻ നാവു പോരാ
യേശുവേ രാജാവേ മരണത്തെ ജയിച്ചവനേ(2)
2 ദാസനായ എന്നെ നിൻ പുത്രനാക്കി മാറ്റി
നിന്ദ നീക്കി മുഖ ശോഭ നൽകി;- യേശുവേ...
3 ദോഷിയായ എന്നെ നിൻ നീതിയാക്കി മാറ്റി
ചുടുചോര ചിന്തി എന്നെ വീണ്ടെടുത്തു;- യേശുവേ...
4 ദുഃഖമില്ലാ നാട്ടിൽ പ്രത്യാശയേറും വീട്ടിൽ
പോയിടും ഞാൻ എൻ പ്രിയനുമായ്
വാണിടും ഞാൻ എൻ കാന്തനുമായി;- യേശുവേ...