Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 393 times.
Krushithanam en Yeshu enikkay

Krushithanam en Yeshu enikkay
Anuvadicha krushe vahikkunnu njan
enikkente yeshu mathi en
yeshuvin patha mathi

1 naal thorum en krushu vahichu njan pokum
Nathante kalppadukalil njan nadakkum
lokasukham venda iee mayalokam venda
lokam tharum sthanam venda
nathante patha mathi

paruparutha parappurangaliloode
kurirul moodiya thazhvarakalilum
pokum njaan guruvin pinpe
mathiyennu cholluvolam;- krushithanam...

2 Ottam thikakkenam en vilikkothathaay
Nalla dasan enna pervili kelkkanam
lokasukham venda iee mayalokam venda
lokam tharum sthanam venda
nathante patha mathi

pinnil ninnuyarum thengalukalkko
munnil ethiray varum aayudhangalkko;
sadhyamallorunalum enne
kristhuvil ninnakatan;- krushithanam...

ക്രൂശിതനാം എൻ യേശുവെ എനിക്കായ്

ക്രൂശിതനാം എൻ യേശു എനിക്കായ്
അനുവദിച്ച ക്രൂശെ വഹിക്കുന്നു ഞാൻ
എനിക്കെന്റെ യേശു മതി എൻ
യേശുവിൻ പാത മതി

1 നാൾ തോറും എൻ ക്രൂശു വഹിച്ചു ഞാൻ പോകും
നാഥന്റെ കാൽപ്പാടുകളിൽ ഞാൻ നടക്കും
ലോകസുഖം വേണ്ടാ ഈ മായാലോകം വേണ്ടാ
ലോകം തരും സ്ഥാനം വേണ്ടാ
നാഥന്റെ പാത മതി

പരുപരുത്ത പാറപ്പുറങ്ങളിലൂടെ
കൂരിരുൾ മൂടിയ താഴ്വരകളിലും
പോകും ഞാൻ ഗുരുവിൻ പിൻപേ
മതിയെന്നു ചൊല്ലുവോളം;- ക്രൂശിതനാം...

2 ഓട്ടം തികക്കേണം എൻ വിളിക്കൊത്തതായ്
നല്ലദാസൻ എന്ന പേർവിളി കേൾക്കണം
ലോകസുഖം വേണ്ടാ ഈ മായാലോകം വേണ്ടാ
ലോകം തരും സ്ഥാനം വേണ്ടാ
നാഥന്റെ പാത മതി

പിന്നിൽ നിന്നുയരും തേങ്ങലുകൾക്കോ
മുന്നിൽ എതിരായ് വരും ആയുധങ്ങൾക്കോ;
സാധ്യമല്ലൊരുനാളും എന്നെ
ക്രിസ്തുവിൽ നിന്നകറ്റാൻ;- ക്രൂശിതനാം...

More Information on this song

This song was added by:Administrator on 19-09-2020