എനിക്കായ് കരുതും, എന്നെ വഴി നടത്തും
എന്നെ മുറ്റും അറിയുന്നവൻ
എന്റെ നോവുകളും, നിനവുകളും
ആഴമായ് അറിയുന്നവൻ
നാഥാ നീയല്ലാതാരുമില്ല
ശത്രുവിൻ ഭീതി ഏറിയാലും
സ്നേഹിതരായവർ മറന്നിടിലും
ബലവാനായവനെൻ ദൈവം
തുണയായെൻ സവിധേ
കരുതിടും തൻ കരത്താൽ
രോഗ പീഢകളേറിയാലും
ക്ഷീണിതനായ് ഞാൻ തളർന്നീടിലും
സൗഖ്യദായകനെൻ ദൈവം
നവജീവൻ പകരും
നടത്തിടും തിരുക്യപയാൽ