യേശുവിൻ പാദത്തിൽ എൻ കണ്ണീർത്തുള്ളികൾ
ഫലം തന്നു പൂർണ്ണമായ് വിടുതലേകീ
ദീർഘനാൾ എന്നുടെ ജീവൻ കവർന്ന
ആ ഭാരം മുഴുവനും പറന്നുപോയീ
അത്ഭുതം ആണു ഞാൻ യേശുവിൽ ആയി ഞാൻ
ആനന്ദപൂർണ്ണമെൻ ജീവിതം
ആർക്കും ലഭിക്കാത്ത ശ്രേഷ്ഠമാം ഭോജനം
അനുദിനം അനുഭവിച്ചിടുന്നു ഞാൻ;-
കഷ്ടതയും നിത്യനിന്ദയും തീർന്നു ഞാൻ
യേശുവിൻ സ്നേഹത്തിൽ നിറഞ്ഞുനിന്നു
എല്ലാം സഹിക്കാനും എല്ലാം ക്ഷമിപ്പാനും
യേശുവിൻ കൃപയിൽ ഞാൻ ഉറച്ചുനിന്നു;-
കൂലി ലഭിച്ചിടാൻ കാലം അടുത്തു നാം
കാഹളം കേട്ടിടാറായ്
കർത്തൻ വരവിനായ് കാതോർത്ത് ഇരിക്കാം
കാൽകൾ ഇടറാതെ നാം;-