Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 758 times.
Prana nathha yeshu deva

Prana nathha yeshu deva
Paril nee mathiye padamen gathiye

1 nee mathi verarum vendee-
necha bhoomiyil aashrayippan
nimisham thorum maridunna
manushyanil njaan chaarukayo;-

2 koottukarum kaivedinjaal
koode ninnidum nee thunayay
kadina kshama kalathum nee
kakkayalum kakkukayay;-

3 they’anachum simhathinte
vayadachum kathidum nee
shakthi nalkum shathruvodu
yuddham cheyvaan prapthi tharum;-

4 periya shathru radhangal vannaal
cheriya bhethiyum illenikke
Athilum adhikam nin radhangal
Mathilupol undenn’arikil;-

5 ithra nalla karthanente 
mithramaan’innaayathinal
ethra geetham padiyalum
mathi varunnill’en manassil;-

പ്രാണനാഥാ യേശുദേവാ പാരിൽ നീ

പ്രാണനാഥാ യേശു ദേവാ
പാരിൽ നീ മതിയേ പാദമെൻ ഗതിയേ

1 നീ മതി വേറാരും വേണ്ടീ-
നീചഭൂമിയിലാശ്രയിപ്പാൻ
നിമിഷംതോറും മാറിടുന്ന
മനുഷ്യനിൽ ഞാൻ ചാരുകയോ?;-

2 കൂട്ടുകാരും കൈവെടിഞ്ഞാൽ
കൂടെ നിന്നിടും നീ തുണയായ്
കഠിന ക്ഷാമകാലത്തും നീ
കാക്കയാലും കാക്കുകയായ്;-

3 തീയണച്ചും സിംഹത്തിന്റെ
വായടച്ചും കാത്തിടും നീ
ശക്തി നൽകും ശത്രുവോടു
യുദ്ധം ചെയ്‌വാൻ പ്രാപ്തി തരും;-

4 പെരിയ ശത്രുരഥങ്ങൾ വന്നാൽ
ചെറിയ ഭീതിയുമില്ലെനിക്ക്
അതിലുമധികം നിൻരഥങ്ങൾ
മതിലുപോലുണ്ടെന്നരികിൽ;-

5 ഇത്ര നല്ല കർത്തനെന്റെ
മിത്രമാണിന്നായതിനാൽ
എത്ര ഗീതം പാടിയാലും
മതിവരുന്നില്ലെൻ മനസ്സിൽ;-

More Information on this song

This song was added by:Administrator on 22-09-2020