Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add Content...

This song has been viewed 474 times.
Ellaa naavum vazhthidum halleluyyaa
എല്ലാ നാവും വാഴ്ത്തിടും ഹല്ലേലുയ്യാ

എല്ലാ നാവും വാഴ്ത്തിടും ഹല്ലേലുയ്യാ പാടിടും
വല്ലഭൻ പൊന്നേശുവേക്കൊണ്ടാടിടും
നല്ലവനായില്ലിഹെ തുല്യമൊന്നു ചൊല്ലുവാൻ
അല്ലൽ തീർക്കും രക്ഷാദായകൻ

1 സ്വർപ്പുരം വെടിഞ്ഞവൻ സർവ്വേശാത്മജൻ
മർത്യസ്നേഹം പൂണ്ടതാൽ ദാസവേഷമായ്
ക്രൂശിൻ യാഗത്തോളവും താതനിഷ്ടം ചെയ്കയാൽ
സർവ്വലോകർവാഴത്തും നായകൻ;- എല്ലാ നാവും…

2 നിത്യജീവദായകൻ സർവ്വമാർഗ്ഗം താൻ
നീതിയിൻ പ്രകാശമാം ഏകരക്ഷകൻ
തൻമുഖം ദർശിച്ചവർ വിശ്വാസം കൈക്കൊണ്ടവർ
രക്ഷിതഗണത്തിൽ ആർപ്പിടും;- എല്ലാം നാവും…

3 ആമേൻ ആമേൻ ആർത്തിടും ദൈവദൂതന്മാർ
മദ്ധ്യേനാമും കൂടിടും മദ്ധ്യാകാശത്തിൽ
ജയഗീതം പാടിടും പ്രിയൻകുടെ വാണിടും
കണ്ണീരില്ല സ്വർഗ്ഗനാടതിൽ;- എല്ലാം നാവും…

More Information on this song

This song was added by:Administrator on 16-09-2020
YouTube Videos for Song:Ellaa naavum vazhthidum halleluyyaa