അപ്പനും അമ്മയും നീയേ
ബന്ധുമിത്രാദികളും നീയേ (2)
പാരിലാരു മറന്നാലും മാറാത്തവൻ
എൻ യേശു മാത്രം (2)
പാപത്തിൽ ഞാൻ ആയിരുന്ന കാലം
സ്നേഹിപ്പാൻ ആരും ഇല്ലാത്ത നേരം (2)
രക്ഷിപ്പാൻ തൻമകനാക്കുവാൻ (2)
കരുണയുള്ള ഏക ദൈവം കരം പിടിച്ചു (2)
നീതിക്കായ് ഞാൻ കേണനിമിഷം
വാതിലുകൾ എൻ മുൻപിൽ അണഞ്ഞ നേരം (2)
നിത്യമാം സ്നേഹം തന്നവൻ (2)
എൻ ചാരെ വന്നു സ്വാന്തനമേകി (2)