യേശുവിൻ വഴികൾ തികവുള്ളത്
സംശയിച്ചു പതറാതേ
പോകാം ധൈര്യമായ്, പോകാം ധൈര്യമായ്
പടക്കൂട്ടം നേരെ പാഞ്ഞു ചെല്ലുവിൻ(2)
യേശുരാജൻ ഇല്ലയോ സൈന്യത്തിൻ മുന്നിൽ(2)
1 ഉറപ്പുള്ള തീ മതിൽ ചുറ്റും കെട്ടി താൻ
ജീവ രക്ത കോട്ടയിൽ മറച്ചു നമ്മെ(2)
വെട്ടുകുഴിയിൽ തന്നെ കുറ്റം തീർത്തതാം(2)
മൂലക്കല്ലാം യേശുവിൽ പണിതവരെ(2)
3 ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും
വാഗ്ദത്ത വചനങ്ങൾ മാറിപ്പോകില്ല(2)
വാക്കുമാറാത്തവൻ ഭോഷ്ക്കുചൊല്ലാത്തോൻ(2)
വാക്കിന്മേൽ വലകൾ ഇറക്കുവിൻ(2)
2 ഇസബേലിൻ ശക്തികൾ ഏലിയാവിൻ ആത്മാവേ
കർമ്മേലിൻ മലയിൽ തല കുനിച്ചാൽ(2)
ഉയരുമെ കൈപ്പത്തി മേഘമതിൽ വേഗമായി(2)
യിസ്രായേലിൻ ദൈവത്തിന്നസാദ്ധ്യമെന്തുള്ളു(2)