Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 560 times.
Prarthippan krupayekane yachippan

Prarthippan krupayekane
yachippan kanivekane
varamarulane krupa choriyane
priyaneyen yeshu natha(2)

1 bharangal nin chumalil eeridumpol
dukhangalellam mattidumpol(2)
nandiyodennum nin marodu charuvan
eekane aathmavil shakthiyennum(2)

2 jeevitham krupakalal niranjidumpol
ennullil aanandameridumpol(2)
sthothramodennum nin savidhe varuvaan
nalkane navinmel sthuthigethangal(2)

3 en vazhiyellam adanjidumpol
munpil nee pathakal thurannidumpol(2)
thazhmayodennum nin pade anayan
kaniyane daivame ennumennum(2)

പ്രാർത്ഥ‍ിപ്പാൻ കൃപയേകണേ

പ്രാർത്ഥിപ്പാൻ കൃപയേകണേ
യാചിപ്പാൻ കനിവേകണേ
വരമരുളണെ കൃപ ചൊരിയണെ
പ്രിയനേയെൻ യേശു നാഥാ(2)

1 ഭാരങ്ങൾ നിൻ ചുമലിൽ ഏറിടുമ്പോൾ
ദുഃഖങ്ങളെല്ലാം മാറ്റിടുമ്പോൾ(2)
നന്ദിയോടെന്നും നിൻ മാറോടു ചാരുവാൻ
ഏകണേ ആത്മ‍ാവിൽ ശക്തിയെന്നും(2)

2 ജീവിതം കൃപകളാൽ നിറഞ്ഞിടുമ്പോൾ
എന്നുള്ളിൽ ആനന്ദമേറിടുമ്പോൾ(2)
സ്തോത്രമോടെന്നും നിൻ സവിധേവരുവാൻ
നൽകണേ നാവിൻമേൽ സ്തുതിഗീതങ്ങൾ(2)

3 എൻ വഴിയെല്ലാം അടഞ്ഞിടുമ്പോൾ
മുൻപിൽ നീ പാതകൾ തുറന്നിടുമ്പോൾ(2)
താഴ്മയോടെന്നും നിൻ പാദെ അണയാൻ
കനിയണേ ദൈവമേ എന്നുമെന്നും(2)

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Prarthippan krupayekane yachippan