Back to Search
Create and share your Song Book ! New
Submit your Lyrics New
4 average based on 1 reviews.
Add Content...
Kunjattin thiruraktattal njan suddhanaytheernnu than chankile suddharaktattal njan jayam padidum mahatvam rakshaka sthuti ninakkennum chettil ninnenne nee veendeduthadinal stutikkum ninne njan ayussin nalellam nanniyodadivanangum arppode ninne ghoshikkum ee seeyon yatrayil munpottuthanne odunnu en virudhinayi labhikkum nischayam en virudhenikku satrukkal arume kondupokayilla prapikkum annu njan rajan kaiyil ninnu dutanmarude maddhyattil en bhagyakalamorkkumpol ennullam thullunnu ee lokasukham talli njan a bhagyam kantappol nithyamam rajyattil annu njan padidum rajanmukham kandu ennum njan ghoshikkum raktattin phalamay vazhume swarggattil kodi kodi yuganngalayi manoharamam seeyonil njan vegam chernnidum en kleshamake neengippom avide ethumpol nithyamam santhosam prapikkum annu njan en satruvinnat eduppan padilla anandam kudidum sanandam padidum sriyesu rajan munpake
കുഞ്ഞാട്ടിന്‍ തിരുരക്തത്താല്‍ ഞാന്‍ ശുദ്ധനായ്‌തീര്‍ന്നു തന്‍ ചങ്കിലെ ശുദ്ധരക്തത്താല്‍ ഞാന്‍ ജയം പാടിടും മഹത്വം രക്ഷകാ സ്‌തുതി നിനക്കെന്നും ചേറ്റില്‍ നിന്നെന്നെ നീ വീണ്ടെടുത്തതിനാല്‍ സ്‌തുതിക്കും നിന്നെ ഞാന്‍ ആയുസ്സിന്‍ നാളെല്ലാം നന്ദിയോടടിവണങ്ങും ആര്‍പ്പോടെ നിന്നെ ഘോഷിക്കും ഈ സീയോന്‍ യാത്രയില്‍ മുന്‍പോട്ടുതന്നെ ഓടുന്നു എന്‍ വിരുതിനായി ലഭിക്കും നിശ്ചയം എന്‍ വിരുതെനിക്ക് ശത്രുക്കള്‍ ആരുമേ കൊണ്ടുപോകയില്ല പ്രാപിക്കും അന്നു ഞാന്‍ രാജന്‍ കൈയില്‍ നിന്നു ദൂതന്മാരുടെ മദ്ധ്യത്തില്‍ എന്‍ ഭാഗ്യകാലമോര്‍ക്കുമ്പോള്‍ എന്നുള്ളം തുള്ളുന്നു ഈ ലോകസുഖം തള്ളി ഞാന്‍ ആ ഭാഗ്യം കണ്ടപ്പോള്‍ നിത്യമാം രാജ്യത്തില്‍ അന്നു ഞാന്‍ പാടിടും രാജന്‍മുഖം കണ്ടു എന്നും ഞാന്‍ ഘോഷിക്കും രക്തത്തിന്‍ ഫലമായ് വാഴുമേ സ്വര്‍ഗ്ഗത്തില്‍ കോടി കോടി യുഗങ്ങളായി മനോഹരമാം സീയോനില്‍ ഞാന്‍ വേഗം ചേര്‍ന്നിടും എന്‍ ക്ലേശമാകെ നീങ്ങിപ്പോം അവിടെ എത്തുമ്പോള്‍ നിത്യമാം സന്തോഷം പ്രാപിക്കും അന്നു ഞാന്‍ എന്‍ ശത്രുവിന്നത് എടുപ്പാന്‍ പാടില്ല ആനന്ദം കൂടിടും സാനന്ദം പാടിടും ശ്രീയേശു രാജന്‍ മുന്‍പാകെ