Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 955 times.
Vannolin sodarare ningal
വന്നോളിൻ സോദരരെ നിങ്ങൾ

വന്നോളിൻ സോദരരെ നിങ്ങൾ
കേട്ടോളിൻ സുവിശേഷം
വിട്ടോളിൻ പാപവഴികളെ
ഏററുകൊള്ളീസായെ(2)

1 ആദാമ്യപാപം നിമിത്തം
പാപികളായ് മാനവരെല്ലാം
മയ്യത്തിൻ ഓഹരിക്കാരായ്
മാനവരെല്ലാരും(2);-

2 ഈ ദുനിയാവിലെ മനുസന്മാരെല്ലാം
അള്ളാവിൽ നിന്നകന്നതിനാലെ
ഇബിലീസിൻ അടിമകളായ്
ഹലാക്കിലായല്ലോ(2);-

3 മാനവരിൽ രക്ഷയ്ക്കായൊരു
മാർഗ്ഗം അല്ലേ ഒരുക്കിയതു
മാനത്തെ മലക്കുകൾ പാടി
മാധുര്യഗീതങ്ങൾ(2);-

4 മാനവരിൻ പാപമകറ്റാൻ
ഈസ പിറന്നീ ദുനിയാവിൽ
കുശിൻമേൽ മരിച്ചയർത്തീസയെ
ഖൽബിൽ സ്വീകരിക്കൂ(2);-

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Vannolin sodarare ningal