സൃഷ്ടാവാം ദൈവസുതൻ നമ്മെ സമ്പന്നരാക്കുവാൻ
ദരിദ്രനായി, ദാസനായി, ദുഷ്ടഭൂവിൽ വന്നു.
1.തനിഷ്ട മോഹങ്ങളിൽ നടന്നു ദൈവത്തിൽ നിന്നേറ്റം അകന്നു
ദുഷ്ടവികാരങ്ങളിൽ നശിച്ചു് ദൈവകോപം ഏറ്റനമ്മുടെ
ശിക്ഷകൾ ക്രൂശിലേറ്റു മരിച്ചു പക്ഷവാദം ചെയ്തിന്നു ജീവിച്ചു
രക്ഷിച്ചു തൻകൂടെന്നും ഇരുത്തിടാൻ വീണ്ടും വരും.
2.യേശുനാഥനെ അറിഞ്ഞും പരിശുദ്ധാത്മാവാൽ നിറഞ്ഞും
യേശുക്രിസ്തുവിൽ വസിച്ചും ആത്മഫലം അധികം നിറഞ്ഞും
ഉത്സുകരായി പ്രവർത്തിച്ചു വിശ്വസ്ഥരാകും സാക്ഷികളായിടാം
തത്സമയം തരും തൻ ക്യപകൾ.
3.ഇത്രമാം ക്യപയെ മറന്നും കർത്തൻ വഴികളിൽനിന്ന് അകന്നും
ശത്രുവിൻ വലയിൽ കുടുങ്ങി തത്ര ജ്ഞാനത്താൽ പതറാതെ
പുത്രനെ തന്നതാതൻ സ്നേഹം എത്രമാത്രമെന്നറിഞ്ഞിടാം
എത്രയും വേഗം കാന്തൻ വരുമല്ലോ.