Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 389 times.
En aathmave unaruka

1 en aathmave unaruka
nee deivathodu prarthikka
nin sthothra yaagam kazhikka
nin velakkuu orunguka

2 nee deivathil ashrayikka,
than dayaadaanam chinthikka
kristhuvin sneham orkkuka
than paithalai nee nadakka

3 karthave nee sahaayikka
ennodu koode irikka
cheiye’dnum kaaryam kaanikka
papathil ninnu rakshikka

4 njaan cheitha paapam kshamikka,
enikku krupa nalkuka,
engamanam niyanthrikka
nin anugraham tharika

5 thathasudhatmavaam eka
yaaham deivathinanandam
kristhu moolam sthuthi sthothram
nalkunnu njaan dine’dine

എൻ ആത്മാവേ ഉണരുക

1 എൻ ആത്മാവേ ഉണരുക
നീ ദൈവത്തോടു പ്രാർത്ഥിക്ക
നിൻ സ്തോത്രയാഗം കഴിക്ക
നിൻ വേലെക്കു ഒരുങ്ങുക

2 നീ ദൈവത്തിൽ ആശ്രയിക്ക
തൻ ദയാദാനം ചിന്തിക്ക
ക്രിസ്തുവിൻ സ്നേഹം ഓർക്കുക
തൻ പൈതലായ്‌ നീ നടക്ക

3 കർത്താവേ നീ സഹായിക്ക
എന്നോടുകൂടെ ഇരിക്ക
ചെയ്യേണ്ടും കാര്യം കാണിക്ക
പാപത്തിൽ നിന്നു രക്ഷിക്ക

4 ഞാൻ ചെയ്ത പാപം ക്ഷമിക്ക
എനിക്കു കൃപ നല്കുക
എൻ ഗമനം നിയന്ത്രിക്ക
നിൻ അനുഗ്രഹം തരിക

5 താതനുതാത്മാവാം ഏക
യാഹാം ദൈവത്തിന്നനന്തം
ക്രിസ്തുമൂലം സ്തുതിസ്തോത്രം
നൽകുന്നു ഞാൻ ദിനേ ദിനേ

More Information on this song

This song was added by:Administrator on 16-09-2020