തേനിലും മധുരം തേൻ കട്ടയെക്കാൾ
അതിമധുരം തിരുവചനം
1 ആയിരമായിരം പൊൻവെള്ളി നാണ്യത്തേക്കാൾ
നിൻ വായിൻ വചനമെ എനിക്കു പ്രിയം
പരദേശിയാമെൻ ഭവനത്തിൻ കീർത്തനവും
ഉല്ലാസ ഘോഷവുമാം തിരുവചനം(2)
2 പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും
നിൻ വചനം എന്നും സുസ്ഥിരമെ
അതിന്റെ പ്രബോധനം പ്രമോദങ്ങൾ നൽകിടുമേ
അതിനാലെൻ യൗവ്വനം പുതുക്കിടുമെ(2)
3 എൻ വഴി കുറവുകൾ തീർത്തിടും വചനത്താൽ
എൻ ദാഹം തീർത്തിടും നീരുറവ
ശത്രുക്കൾ കണ്ടു ലജ്ജിച്ചിടും വിധം
നൻമയിൻ അടയാളം നൽകിടുന്നു(2)
4 പകൽ സൂര്യനുമല്ല രാത്രി ചന്ദ്രനുമല്ല
പ്രഭ ചൊരിയുന്നതു നിൻ വചനമത്രെ
നിത്യ പ്രഭയാകും ദൈവത്തിൻ കുഞ്ഞാടവൻ
നീതി സൂര്യനായെന്നും വിളങ്ങിടുമെ(2)