Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 742 times.
atbhutam kel atbhutam kel

atbhutam kel atbhutam kel - desikare-devan
ib‌bhuvi piranna ceyti-haleluyya
1
attitayaram nannalkku-desikare-svargga
kuttamellam kanappettear-haleluyya
2
parttu nannal attin kuttam-desikare-kaval
kattukeantu nilkkunneram-haleluyya
3
karttrtejassujvaliccu-desikare-nannal
etrayum paribhramiccu-haleluyya
4
dutavakyamappealuntay-desikare-ninnal
bhiti peakkiyalumennu-haleluyya
5
nalla vartta keantuvannen-desikare-ennum
kalyameadamutbhavikkum-haleluyya
6
raksakanekan ninnalkku-desikare-innu
iksitiyil jatanayi-haleluyya
7
davidinre pattanattil-desikare-kristu
devanavataranayi-haleluyya
8
unnatattil daivattinnu-desikare-stuti
ennume mahatvam kirtti-haleluyya
9
mediniyil samadhanam-desikare-nara
jatikalkkeakke sampriti-haleluyya

അത്ഭുതം കേള്‍ അത്ഭുതം കേള്‍
അത്ഭുതം കേള്‍ അത്ഭുതം കേള്‍ - ദേശികരേ-ദേവന്‍
ഇബ്‌ഭുവി പിറന്ന ചെയ്തി-ഹാലേലൂയ്യാ
                            1
ആട്ടിടയരാം ഞങ്ങള്‍ക്കു-ദേശികരേ-സ്വര്‍ഗ്ഗ
കൂട്ടമെല്ലാം കാണപ്പെട്ടോര്‍-ഹാലേലൂയ്യാ
                            2
പാര്‍ത്തു ഞങ്ങള്‍ ആട്ടിന്‍ കൂട്ടം-ദേശികരേ-കാവല്‍
കാത്തുകൊണ്ടു നില്‍ക്കുന്നേരം-ഹാലേലൂയ്യാ
                            3
കര്‍ത്തൃതേജസ്സുജ്വലിച്ചു-ദേശികരേ-ഞങ്ങള്‍
എത്രയും പരിഭ്രമിച്ചു-ഹാലേലൂയ്യാ
                            4
ദൂതവാക്യമപ്പോഴുണ്ടായ്-ദേശികരേ-നിങ്ങള്‍
ഭീതി പോക്കിയാലുമെന്നു-ഹാലേലൂയ്യാ
                            5
നല്ല വാര്‍ത്ത കൊണ്ടുവന്നേന്‍-ദേശികരേ-എങ്ങും
കല്യമോദമുത്ഭവിക്കും-ഹാലേലൂയ്യാ
                            6
രക്ഷകനേകന്‍ നിങ്ങള്‍ക്കു-ദേശികരേ-ഇന്നു
ഇക്ഷിതിയില്‍ ജാതനായി-ഹാലേലൂയ്യാ
                            7
ദാവിദിന്‍റെ പട്ടണത്തില്‍-ദേശികരേ-ക്രിസ്തു
ദേവനവതാരനായി-ഹാലേലൂയ്യാ
                            8
ഉന്നതത്തില്‍ ദൈവത്തിന്നു-ദേശികരേ-സ്തുതി
എന്നുമേ മഹത്വം കീര്‍ത്തി-ഹാലേലൂയ്യാ
                            9
മേദിനിയില്‍ സമാധാനം-ദേശികരേ-നര
ജാതികള്‍ക്കൊക്കെ സംപ്രീതി-ഹാലേലൂയ്യാ

More Information on this song

This song was added by:Administrator on 13-12-2017