യേശു എന്നുള്ളിൽ വന്നതിനാലേ
എൻ സർവ്വഭാരം നീങ്ങിയല്ലോ
എന്നുള്ളിൽ പകർന്നു ആനന്ദം
നിത്യമാം ജീവൻ നൽകിയല്ലോ
തിരുവചനം എന്നും ധ്യാനിച്ചിടും ഞാൻ
തിരുനാമം ഭൂവിൽ ഘോക്ഷിച്ചിടും ഞാൻ
തിരുകൃപ എന്നിൽ പകരേണം നാഥാ
തിരുവഴിയിൽ നിത്യം യാത്ര ചെയ്തീടാൻ
ദുരിതങ്ങൾ ഏറും ഈ മരുഭൂവിൽ
കരുതിനടത്തും അന്ത്യം വരെയും
ഒരുനാളുമെന്നെ പിരിയാതെ നാഥൻ
കരങ്ങളിലെന്നും വഹിച്ചിടുന്നല്ലോ
വരും വേഗം പ്രിയൻ വാനമേഘത്തിൽ
ഒരുങ്ങിയിരിക്കും വിശുദ്ധരെ ചേർക്കാൻ
ഒരുങ്ങീട്ടുണ്ടോ പ്രിയൻ വരവിന്നായ്
സ്വർഗ്ഗരാജ്യത്തിൽ ആനന്ദിച്ചീടാൻ