ഇന്നലെകളിൽ എന്റെ കരം പിടിച്ചോൻ
ഇന്നും നടത്തുവാൻ ശക്തനാം ദൈവം(2)
ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന
ആശ്രിത വത്സലൻ എന്നേശുവെ(2)
1 വേദനകൾ പാരിൽ ഏറിടുന്നേ
നീറുന്നെൻ മാനസം അനുദിനവും(2)
സ്വാന്ത്വനം ഏകുവാൻ എൻ പ്രിയനെ
വനമേഘത്തിൽ നീ എഴുന്നള്ളണെ(2);- ഇന്നലെ...
2 ഉറവുകൾ ഓരോന്നായ് അടഞ്ഞിടുമ്പോൾ
വറ്റിപ്പോകാത്ത നദി മുന്നിൽ കാണുന്നേ(2)
ഇലവടി പോകാത്ത വൃക്ഷത്തെപ്പോലെ
പരനായ് ഉലകിൽ വളർന്നിടുക(2);- ഇന്നലെ...
3 കടലിന്മേൽ നടകൊണ്ട എന്റെ നാഥാ
അഗ്നിയിൽ എനിക്കായ് നീ വെളിപ്പെട്ടല്ലോ(2)
നീട്ടണെ കൃപയുടെ കരം ഇന്ന്
നിൻ ദാസർ നിന്നിൽ ആനന്ദിപ്പാൻ(2);- ഇന്നലെ...