പ്രാർത്ഥനയാൽ തിരു സന്നിധിയിൽ
പൂർണ്ണമായ് അർപ്പണം ചെയ്തിടുന്നു
നിൻ തിരു രക്തത്തിൽ മുറ്റുമായി
ശുദ്ധമാക്കീടുക യേശു നാഥാ
പ്രാർത്ഥിച്ചീടും പൂർണ്ണാത്മാവിൽ
ജാഗരിക്കും സദാ നേരം
പൂർണ്ണമായെന്നും നിൻ വചനം
നന്നായ് ഗ്രഹിപ്പാൻ ക്യപ തരിക
ശത്രുവിൻ തന്ത്രങ്ങൾ ഏശിടാതെ
പൊൻ നിഴലിൽ എന്നും നീ മറയ്ക്ക
സ്വർഗ്ഗീയ നൻമകൾ പ്രാപിക്കുവാൻ
തിരു വചനം നാഥാ ക്രിയ ചെയ്ക
നിൻഹിതം പോലെന്നും പ്രാർത്ഥിച്ചിടാൻ
യേശുവെ സ്വർഗ്ഗീയ ശക്തി നൽക
ആത്മാഭിഷേകത്താൽ നിറഞ്ഞു ദിനം
പ്രാർത്ഥനായാഗങ്ങൾ ഏകിടുന്നു