മുടക്കം വരില്ലൊരു നാളിനുമൊന്നിനും
നടത്തുന്ന ദൈവം വിശ്വസ്തനാം
തടുത്തീടുമേതൊരു വൈരിയിന്ന സ്ത്രവും
മടുത്തീടാതെ യാത്ര തുടർന്നീടുവാൻ
മല്ലനിൽ നിന്നും മധുര മതും
ഭോക്താവിൽ നിന്നും ഭോജനവും
ഏകുവാൻ ശക്തനാം എൻ ദൈവമെന്നും
വാക്കു മാറാത്തവൻ മാധുര്യവാൻ
1 വീഴാതെ താങ്ങിടും തുണയേകിടും
തണലായ് വന്നിടും മരുവിതിലും
ഒരു നാളിലെത്തും ഞാനാക്ക നാൻ നാട്ടിൽ
തിരുമാറിലാനന്ദം നേടിടും ഞാൻ
(മുടക്കം വരില്ലൊരു )
2 എന്തിനു വ്യാകുലം? ഭാരങ്ങളും
ശക്തനാം നാഥൻ ചാരെയുണ്ട്
അതിമോദമാനന്ദം സാനന്ദം പാടും
ഈ മരുയാത്രയിൽ ആനന്ദമായ്
(മുടക്കം വരില്ലൊരു )