Malayalam Christian Lyrics

User Rating

5 average based on 3 reviews.


5 star 3 votes

Rate this song

Add to favourites

Add Content...

This song has been viewed 7414 times.
Enthaanandam enikkenthaanandam

Enthaanandam enikkenthaanandam
Priya yeshuvin koodeyulla vaasam
Chinthaatheetham athu manoharam
Enthu santhoshamaam puthu jeevitham
Santhaapamerumeeloke njaanaakilum
Saanthwanam tharum shubham

Onnum kandittalla en jeevithaarambham
Vishwaasa kaalchuvadilathre
Thanneedunne swargg bhandaarathil ninnum
Onninum muttillaathavannam
Aashackethiraay aashayode
Vishwasikkukil ellaam saadhyam-
 
Aaru veruthaalum aaru cheruthaalum
Kaaryamillennullam chollunnu
Koode marippaanum koode jeevippaanum
Koottaay prathinjaabendham cheythor
Koottathode vittupoy vittaalum
Koottaay yeshu enikkullathaal-

Aaru sahaayikkum aaru samrakshikkum
Ennulla bheethi enikkilla
Theere balaheenanaay kidannaalum
Chaarum njaaneshuvinte maarvvil
Ethum sahaayamathyatbhuthamaam vidham
Thottu sukhappeduthum-
 
Kristheeya jeevitha maahaatmyam kandavar
Kristhane vittu poyidumo
Susthiramallaatha loka snehathinaal
Vyarthdaraay theerunnathenthine
Karthanaameshuvodothu
Nadakkukil nithyaanandam labhyame-

എന്താനന്ദം എനിക്കെന്താനന്ദം

എന്താനന്ദം എനിക്കെന്താനന്ദം

പ്രിയ യേശുവിൻ കൂടെയുള്ള വാസം

ചിന്താതീതം അതു മനോഹരം

എന്തു സന്തോഷമാം പുതുജീവിതം

സന്താപമേറുമീലോകെ ഞാനാകിലും

സാന്ത്വനം തരും ശുഭം

 

ഒന്നും കണ്ടിട്ടല്ല എൻജീവിതാരംഭം

വിശ്വാസ കാൽച്ചുവടിലത്രേ

തന്നീടുന്നെ സ്വർഗ്ഗ ഭണ്ഡാരത്തിൽനിന്നും

ഒന്നിനും മുട്ടില്ലാത്തവണ്ണം

ആശയ്ക്കെതിരായ് ആശയോടെ

വിശ്വസിക്കുകിൽ എല്ലാം സാദ്ധ്യം

 

ആരു വെറുത്താലും ആരു ചെറുത്താലും

കാര്യമില്ലെന്നുള്ളം ചൊല്ലുന്നു

കൂടെ മരിപ്പാനും കൂടെ ജീവിപ്പാനും

കൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോർ

കൂട്ടത്തോടെ വിട്ടുപോയ് വിട്ടാലും

കൂട്ടായ് യേശു എനിക്കുള്ളതാൽ

 

ആരു സഹായിക്കും ആരു സംരക്ഷിക്കും

എന്നുള്ള ഭീതി എനിക്കില്ല

തീരെ ബലഹീനനായ് കിടന്നാലും

ചാരും ഞാനേശുവിന്റെ മാർവ്വിൽ

എത്തും സഹായമത്യത്ഭുതമാം വിധം

തൊട്ടു സുഖപ്പെടുത്തും

 

ക്രിസ്തീയജീവിത മാഹാത്മ്യം കണ്ടവർ

ക്രിസ്തനെ വിട്ടുപോയിടുമോ

സുസ്ഥിരമല്ലാത്ത ലോകസ്നേഹത്തിനാൽ

വ്യർത്ഥമായ് തീരുന്നതെന്തിൻ

കർത്തനാമേശുവോടൊത്തു

നടക്കുകിൽ നിത്യാനന്ദം ലഭ്യമേ

More Information on this song

This song was added by:Administrator on 09-07-2019