1 എന്റെ രാജാവു നീ എന്റെ സന്തോഷം നീ
എന്റെ ആശ്രയം നീ എന്റെ ആശ്വാസം നീ
ഞാൻ എന്തിന് പേടിക്കും
ഞാൻ എന്തിന് പേടിക്കും(2);- എന്റെ...
2 തകരുകില്ല കപ്പൽ തകരുകില്ല
പടകിൽ നായകൻ കൂടെയുണ്ട് (2)
അവനുണരും കടന്നുവരും
കാറ്റുകൾ ശാന്തമാകും(2);- എന്റെ...
3 തളരുകില്ല ഞാൻ തളരുകില്ല
ബലവാൻ കരവുമായ് കൂടെയുണ്ട് (2)
നിലനിൽക്കുവാൻ ബലം നൽകീടും
നേരോടെ നടത്തുമവൻ (2);- എന്റെ...
4 കടന്നു വരും കാകൻ അടയുമായ്
ദൈവത്തിൻ വാക്കുകൾ അനുസരിച്ചാൽ (2)
കരുതിടുന്നു പുതുവഴികൾ
മുന്നോട്ടു നടത്തിടുവാൻ(2);- എന്റെ...