1 എന്നെ സ്നേഹിച്ച യേശുവേ
നിൻ പ്രാണൻ എനിക്കായ് നൽകി(2)
ഞാൻ നിന്നെ തേടിയതല്ല
നീ എന്നെ തേടിവന്നു(2)
യേശുവേ... നീ നല്ലവൻ
യേശുവേ... നീ സ്നേഹവാൻ
യേശുവേ... നീ എൻ ദൈവം
യേശുവേ... എന്നിൽ വാഴണേ
2 കുശവൻ കൈയ്യിൽ കളിമൺപോൽ
നിൻ മുമ്പിൽ ഞാനിതാ തന്നീടുന്നു
മാനപാത്രമായ് പണികയെന്നെ
നിൻ കൃപ ദിനം തോറും നിറഞ്ഞിടുവാൻ;-
3 നല്ലൊലിവോടെന്നെ ചേർത്തു നീ
നൽ ഫലങ്ങൾ കായിപ്പാൻ
നിന്നോട് ചേർന്നു ജീവിപ്പാൻ
നിന്നോട് ചേർന്നു വാഴുവാൻ;-
4 ഇരുളിൽ വെളിച്ചമായ് മാറുവാൻ
മാറയിൽ മധുരം പകരുവാൻ
മഴപോലെ നിൻ കൃപ പെയ്യട്ടേ
നിൻ മഹത്വം എന്നിൽ നിറഞ്ഞിടട്ടെ;-