ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം
ആരാധിക്കുമ്പോൾ അപദാനം പാടിടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം
ആ പദമലരിൽ താണുവീണു വന്ദിച്ചീടാം
ആത്മനാഥാ ഞാൻ നിന്നിൽ ചേരേണം
എൻ മനസ്സിൽ നീ നീണാൾ വാഴേണം(2)
1 യേശുനാഥാ ഒരു ശിശുവായ് എന്നെ
നിന്റെ മുമ്പിൽ നൽകീടുന്നേ
എൻ പാപമേതും മായിച്ചു നീ
ദുഃഖഭാരമെല്ലാം മോചിച്ചു നീ
ആത്മാവിൽ നീ വന്നേരമെൻ
കണ്ണീരു മാറും ആനന്ദമായ്(2);-
2 സ്നേഹനാഥാ ഒരു ബലിയായ്
ഇനി നിന്നിൽ ഞാനും ജീവിക്കുന്നേ
എന്റേതായതെല്ലാം സമർപ്പിക്കുന്നു
പ്രിയനായ് എന്നെ സ്വീകരിക്കു
അവകാശിയും അതിനാഥനും
നീ മാത്രമേശു മിശിഹായേ(2);-