1 യേശുവേ നീ കൂടെവേ
ഉണ്ടെന്നാകിലില്ലെനിക്ക്
ഇല്ലൊരു ചഞ്ചലവും
സാധുവിനെന്നും മണ്ണിൽ(2)
നീ കൂടെ ഉണ്ടെന്നാകിൽ(3)
ഇല്ലൊരു ചഞ്ചലവും(2)
2 ഭാരങ്ങൾ പാരിതിങ്കൽ
ഏറിടുന്ന ആ നേരവും
രോഗങ്ങൾ ഓരോന്നായി
വന്നിടും നേരത്തിലും(2)
3 ജീവിത കൈതാരിയിൽ
കണ്ണുനീർ പാതകളിൽ
കൂരുരിരുൾ ഏറിടും
മുൾ പാത ആയിടിലും(2)
4 സങ്കട സാഗരത്തിൽ
വൻ തിര ഏറിടുമ്പോൾ
ജീവിത നൗകയിൽ നീ
അമരത്തു ഉറങ്ങുകയിൽ(2)