യോർദ്ദാൻ നദിതീരം കവിയുമ്പോൾ-മനമെ
ഓളങ്ങൾ കണ്ടു നീ കലങ്ങേണ്ട-തെല്ലുമേ
1 വെള്ളം പെരുകിയാ-ലുള്ളം പതറേണ്ടാ
വല്ലഭനേശു നിന്നരികിലുണ്ടല്ലോ;- യോർ...
2 നല്ലോർ വിശ്വാസത്തിൽ-സ്വർല്ലോക പാതയിൽ
കല്ലോലമേടുകളൊതുങ്ങി നിന്നിടും;- യോർ...
3 അൻപുള്ള രക്ഷകൻ മുൻപിൽ നടക്കവേ
തുമ്പം വരില്ലെന്നും തുണയവനല്ലോ;- യോർ...
4 ഭീതി വേണ്ടൊട്ടുമേ മുൻപോട്ടു പോക നീ
ഏതു വിഷമവും യേശു തീർത്തിടും;- യോർ...
5 പാൽ തേനൊഴുകിടും പാവനനാട്ടിൽ നാം
പാർത്തിടുമാനന്ദഗീതം പാടിടും;- യോർ...