1 കരുതുന്ന നാഥൻ കൂടെയുണ്ട്
കരയുന്ന നേരം ചാരെ അണഞ്ഞിടും(2)
കൈവിടില്ലെന്നു ചൊന്ന നാഥൻ
മാറുകില്ലൊരുനാaളും മറക്കുകില്ലാ(2)
എന്നേശുവേ എൻ പ്രാണനാഥാ
നിന്നിൽ ഞാനെന്നും ചാരിടുന്നേ
എൻ ജീവനേ എൻ ആത്മ നാഥാ
നിന്നിലാണെന്നും എൻ ആശ്രയമേ(2)
1 രോഗങ്ങളാലേറ്റം വലഞ്ഞിടിലും
വ്യാധികളാൽ മനം ക്ഷീണിച്ചിടുമ്പോഴും(2)
ക്രൂശിലെ ത്യാഗം ഓർത്തിടുമ്പോൾ
സാരമില്ലേതും എൻ മനം ചൊല്ലുന്നു(2);-
2 കാരിരുൾ എന്നേ മൂടുകിലും
ആരുമില്ലീഭൂവിൽ ഏകനായ് തീരിലും(2)
കൂടെയുണ്ടെന്ന് ചൊന്ന നാഥൻ
കൈവിടാതെന്നും കാത്തിടുമെന്നെ(2);-