Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 864 times.
Daivame thriyekane nin
ദൈവമേ ത്രിയേകനേ നിൻ സവിധേ ഞാൻ

ദൈവമേ ത്രിയേകനേ
നിൻ സവിധേ ഞാൻ വരുന്നു

1 അപ്പൻ തൻ മക്കളിൽ കാരുണ്യം പോൽ
ഇപ്പാപിയാമെന്നെ ദർശിക്കണേ
പുത്രന്മൂലം നിൻ സവിധേ
എത്തണമേ എന്റെ യാചനകൾ;- ദൈവ...

2 സ്വർഗ്ഗത്തിലെ ദിവ്യാനുഗ്രഹത്താൽ
നിത്യം നിറയ്ക്കാമെന്നോതിയോനെ
സത്യ വഴിയേശുവേ നീ-
നിത്യതയിലേക്കു വാതിലും നീ;- ദൈവ...

3 ജല്പനം ചെയ്യുവാ നല്ല ഞങ്ങൾ
ഹൃദ്യമായ് നിന്നിൽ ലയിച്ചീടുവാൻ
ഏകാത്മാവാൽ ഏകമായ് നിൻ
സാന്നിദ്ധ്യം തേടി വരുന്നു ഞങ്ങൾ;- ദൈവ...

4 രോഗിക്കു സൗഖ്യം പ്രദായകൻ നീ
പാപിക്കു രക്ഷയും നീതിയും നീ
ആത്മാവിനാൽ അത്യന്തമായ്
ശക്തീകരിച്ചു നയിപ്പതും നീ;- ദൈവ..

More Information on this song

This song was added by:Administrator on 16-09-2020