1 എൻ കൂടെയുണ്ടൊരുവൻ
എൻ താങ്ങായി കൂടെയുണ്ട്
ജീവിതയാത്രയിൽ ഏകനായി തീർന്നാലും
മാറാത്ത നാഥൻ എന്നരികിലുണ്ട്
ഞാൻ വാഴ്ത്തുന്നു
നിൻ നാമം എന്നെന്നും
ഞാൻ പുകഴ്ത്തുന്നു
നിൻ മഹത്വം എന്നെന്നും
2 ദാഹജലം തേടുന്ന വേഴാമ്പൽ പോൽ
ഞാൻ ദാഹിച്ചു വരണ്ടു തേങ്ങിടുമ്പോൾ
ഞാനറിയാതെ എൻ കൂടെ വന്ന്
പോറ്റിയ നാഥൻ എൻ അരികിലുണ്ട്
3 അമ്മയെക്കാളെന്നെ സ്നേഹിക്കുന്നോൻ
കൈവിടുകയില്ലെന്നരുളിയവൻ
ഞാനറിയാതെ എൻ കൂടെ വന്ന്
കരം പിടിച്ച നാഥനെൻ കൂടെയുണ്ട്
4 ജീവിതത്തിൽ നാഥാ നീ മാത്രമാണെല്ലാം
സ്നേഹിക്കും നിന്നെ ഞാനന്ത്യം വരെ
ഞാനറിയുന്നു ഈ സ്നേഹബന്ധം
എൻ കൂടെ നിലനിൽക്കും അന്ത്യംവരെ