ഇതുപോലൊരു കാലത്തിനല്ലോ നിന്നെ
നിന്നെ വിളിച്ചതെന്നോർത്തീടുക
കാന്തൻ വരാൻ കാലമായി
തന്റെ വരവേറ്റമടുത്തുപോയി
ജനമെല്ലാം നശിച്ചീടുന്നേ
ഉണർന്നൊന്നു കരഞ്ഞീടുമോ
വിടുവിപ്പാൻ കഴിയാതെ തൻ
കരങ്ങൾ കുറുകീട്ടില്ല
എസ്ഥേറെ നീയിവിടെ
മൗനമായിരുന്നാലോ
നീയും നിൻ കുടുംബവുമേ
നിത്യതയിൽ കാണുകില്ല
വയലെല്ലാം വിളഞ്ഞുവല്ലോ
കൊയ്ത്തിനു നേരമായി
മണവാളൻ തിരുമുമ്പിൽ നീ
ലജ്ജിക്കാതെ നിന്നീടുമോ