Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 263 times.
Chitham kalangidallo poye varum

Chitham kalangidallo-poye varum njaan
Poye varum njaan poye varum njaan

1 Sathyamaay-ennilum nithya pithaavilum
Shakthiyaay vishwasippin santhathavum ningal

2 En pithaavin gruhe inpamezhum pala
Sambhrutha bhavanangal-undathinaal-ini

3 Poyidunnen muda vaasam-orukkuvaan
Aagamichaham veendum cherkkuvaan ningale

4 Sathyavum jeevanum maarggavum njaanathre
Nithya-pithaavilekk-ethidunn-enniloode

5 En pithaav-ennilum njaan-avan thannilum
Imbamodithu ninachenpodu vishwasippin

6 Ennude naamithilenthu yaachikkilum
En pithru thejassinnaay njaanathu cheythidum

7 Ningalenne snehikkunnu-vennaal-ente
Mangala-karangalaam-aajnjakal paalikkum

8 Naadhanillaathavaraayi vidaathe njaan
Kevalam-adukkalekk-aagamippen muda

9 Nithyamaay ningalod-othirippaanoru
Sathya-vishudhaatmaave thanniduvenathaal

ചിത്തം കലങ്ങിടൊല്ലാ പോയ്‌ വരും ഞാൻ

ചിത്തം കലങ്ങിടൊല്ലാ പോയ് വരും ഞാൻ
പോയ് വരും ഞാൻ (2)

1 സത്യമായെന്നിലും നിത്യപിതാവിലും 
ശക്തിയായ് വിശ്വസിപ്പിൻ സന്തതവും നിങ്ങൾ

2 എൻപിതാവിൻ ഗൃഹേ ഇൻപമെഴും പല
സംഭൃതഭവനങ്ങളുണ്ടതിനാലിനി

3 പോയിടുന്നേൻ മുദാ വാസമൊരുക്കുവാൻ
ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെ

4 സത്യവും ജീവനും മാർഗ്ഗവും ഞാനത്രേ
നിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെ

5 എൻപിതാവെന്നിലും ഞാനവൻ തന്നിലും
ഇമ്പമോടിതു നിനച്ചൻപൊടു വിശ്വസിപ്പിൻ

6 എന്നുടെ നാമത്തിലെന്തു യാചിക്കിലും
എൻപിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടും

7 നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാലെന്റെ
മംഗളകരങ്ങളാമാജ്ഞകൾ പാലിക്കും

8 നാഥനില്ലാത്തവരായി വിടാതെ ഞാൻ
കേവലമടുക്കലേക്കാഗമിപ്പേൻ മുദാ

9 നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു
സത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ

More Information on this song

This song was added by:Administrator on 15-09-2020