1 കരുണാ വാരിധിയാകും യേശുദേവൻ താൻ തന്നേ
അരുളി തൻ ശിഷ്യരോടു പ്രാർത്ഥന ചെയ്വിനെന്നു
2 മറുപടി യാചനയ്ക്കു തരുമേ താൻ സൂക്ഷ്മമായി
വെറുത്തീടാതെ കൈക്കൊള്ളും തന്നോടണയുന്നോരോ
3 രാജൻമുമ്പിൽ യാചനചെയ്വാനായ് വന്നിടുമ്പോൾ
രാജമഹിമക്കൊത്ത വൻകാര്യം ചോദിച്ചുകൊൾ
4 എന്നുള്ളത്തെ നിൻ സ്വന്തമാക്കി വിശ്രമം തന്നു
എതിരില്ലാതങ്ങു നാഥാ വാണുകൊൾ കർത്താവേ നീ
5 പരദേശിയായ് ഞാനിങ്ങു പാർക്കുന്ന നേരത്തു നിൻ
പരമസ്നേഹമെനിക്കു ആമോദം നൽകീടട്ടെ
6 വഴികാട്ടി കാവലുമെൻ സ്നേഹിതനുമായ് എന്റെ
വഴിയിന്നന്ത്യംവരെ നീ നടത്തീടെണമേ-ദേവാ
യേശു എൻ അടിസ്ഥാനം... :എന്ന രീതി