ദൈവത്തിൻ പൈതലെ പേടിക്കവേണ്ടിനി
കാവൽ ചെയ്തീടുവാൻ ദൂതന്മാരുണ്ടല്ലോ
ലോകാന്ത്യത്തോളം ഞാൻ കൂടെയിരുന്നിടാം
എന്നുര ചെയ്തവൻ കാത്തിടും നിന്നെ
1 സത്യത്തിൻ സാക്ഷിയായ് മുമ്പോട്ടിറങ്ങുമ്പോൾ
മിത്രങ്ങൾ ശത്രുക്കൾ ആയെന്നു വന്നാലും
ഉറ്റസഖികളായി കൂടെ നടന്നവർ
കുറ്റം പറഞ്ഞു നടന്നെന്നു വന്നാലും;- ദൈവ…
2 ഗർജ്ജിക്കും സിംഹംപോൽ ശ്രതുവരുന്നേരം
യൂദയിൻ സിംഹമെൻ കൂട്ടാളിയാകുമെ
കള്ളസഹോദരർ കൈവെടിഞ്ഞീടുമ്പോൾ
തള്ളാതെ ചേർക്കുവാൻ യേശുവുള്ളതിനാൽ
3 ദൈവസിംഹാസനെ നിന്നൊഴുകുന്നതാം
ജീവജല നദിക്കുള്ളിൽ ഞാനാകയാൽ
ആനന്ദത്താൽ മനം തിങ്ങിനിറയുന്നു
വർണ്ണിക്കുവാൻ പാരിൽ സാദ്ധ്യമല്ലാരാലും;- ദൈവ…
4 കുഞ്ഞാട്ടിൻ കല്യാണ നാളടുത്തീടുന്നു
കാഹള ശബ്ദങ്ങൾ കേട്ടിടാൻ നേരമായ്
പ്രിയനോടൊത്തു നാം വാനത്തിലെത്തീട്ട്
കാന്തയായ് ശോഭിക്കും നാളേറ്റമടുത്തു;- ദൈവ…
ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം: എന്ന രീതി