Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 660 times.
Ninte mahathvamaneka lakshyam

Ninte mahathvamaneka lakshyam
Ente jeevithathil yeshuve
Ninte mahimakkaay ente jevan
Ennum arppanam cheyyume;
Nee valaraan ezha kurrayan
Krushin maravil njan marayatte (2)

Swayam uyarthaan peru valarthan
Jadam erre shramikkumpol
Mannin manamneduvanaay
Manamake vempumpol
Kurisholam thaana’devaa 
Ninne mathram njan dhyanikkum(2);-

Onnu mathrrama’nente aasha
Ninnepole njan aakanam
Mannilenikku’llayussellam
Thiru’hitha’thil pularanam
Ninte bhavam ninte rupam
Ennil’ennennum nirrayanam(2);-

നിന്റെ മഹത്വമാണേക ലക്ഷ്യം

നിന്റെ മഹത്വമാണേക ലക്ഷ്യം
എന്റെ ജീവിതത്തിൽ യേശുവേ
നിന്റെ മഹിമക്കായ് എന്റെ ജീവൻ
എന്നും അർപ്പണം ചെയ്യുമേ;
നീ വളരാൻ ഏഴ കുറയാൻ
ക്രൂശിൻ മറവിൽ ഞാൻ മറയട്ടെ(2)

1 സ്വയം ഉയർത്താൻ പേരു വളർത്താൻ
ജഢം ഏറെ ശ്രമിക്കുമ്പോൾ
മണ്ണിൻ മാനം നേടുവാനായ്
മനമാകെ വെമ്പുമ്പോൾ
കുരിശോളം താണദേവാ 
നിന്നെ മാത്രം ഞാൻ ധ്യാനിക്കും(2);-

2 ഒന്നു മാത്രമാണെന്റെ ആശ
നിന്നെപ്പോലെ ഞാൻ ആകണം
മന്നിലെനിക്കു-ള്ളായുസ്സെല്ലാം
തിരുഹിതത്തിൽ പുലരണം
നിന്റെ ഭാവം നിന്റെ രൂപം
എന്നിലെന്നെന്നും നിറയണം(2);-

 

More Information on this song

This song was added by:Administrator on 21-09-2020